എടവണ്ണ ഗ്രാമപഞ്ചായത്ത് ഒതായി ആയുർവേദ ഡിസ്‌പെൻസറിയിൽ നിർമിച്ച യോഗ ഹാളും നവീകരിച്ച കെട്ടിടവും പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. പി.കെ ബഷീർ എം എൽ എ അധ്യക്ഷത വഹിച്ചു. പി വി അൻവർ എം എൽ എ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നവീകരിച്ചത്. നാഷണൽ ആയുഷ് മിഷൻ ഫണ്ട് ഉപയോഗിച്ചാണ് യോഗ ഹാൾ നിർമാണം നടത്തിയത്. സർവീസിൽ നിന്നും വിരമിക്കുന്ന മെഡിക്കൽ ഓഫീസർ ഡോ. എസ് ബീനക്ക് യാത്രയയപ്പും നൽകി. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, മെഡിക്കൽ ഓഫീസർ ഡോ. എസ്. ബീന, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ബാബുരാജൻ, കെ ടി അൻവർ, വാർഡ് അംഗങ്ങളായ ജമീല ലത്തീഫ്, ശിഹാബ് കാഞ്ഞിരാല, എം ജസീൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.