കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്നതിന് കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമി വിൽക്കുന്നതിന് തയ്യാറുള്ള ഭൂഉടമകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രസ്തുത ഭൂമിയുടെ ഉടമസ്ഥർ അപേക്ഷയോടൊപ്പം തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷി യോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള, യാതൊരു വിധ നിയമ കുരുക്കിലും ഉൾപ്പെടാത്ത ബാധ്യതകളില്ലാത്ത ഉത്തമഭൂമി) വിൽക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രത്തോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ്, അടിയാധാരം, ഭൂമിയുടെ സ്കെച്ച് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, നികുതി രശീതി, തണ്ടേപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ജില്ലാ ഗവൺമെന്റ് പ്ലീഡറിൽ നിന്നുള്ള ലീഗൽ സ്ക്രൂട്ടിനി സർട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവൻ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക എന്നിവ ഉൾപ്പെട്ടിരിക്കണം. ഭൂമി വിൽക്കുന്നതിന് താൽപര്യമുള്ള ഭൂഉടമകൾ അപേക്ഷ മേൽപ്പറഞ്ഞ രേഖകൾ സഹിതം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ സമർപ്പിക്കണം. അവസാന തിയ്യതി : ജൂൺ 15 ന് വൈകുന്നേരം അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364 0495 2371622