കോഴിക്കോട് പി എം കിസാൻ ഗുണഭോക്താക്കൾക്ക് 14 -ാമത് ഗഡു ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെ വൈ സി, ലാന്റ് വെരിഫിക്കേഷൻ, പി.എഫ് എം എസ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കൽ എന്നിവ ജൂൺ 10 ന് മുമ്പായി പൂർത്തിയാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. പൂർത്തീകരിക്കാത്തവർ തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങിയാലും ആനുകൂല്യം ലഭിക്കുന്നതാണ്.