മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ വലിച്ചെറിയല്‍ മുക്ത സന്ദേശ പ്രചരണ ജാഥ സംഘടിപ്പിച്ചു. വടക്കാഞ്ചേരി മേഖലയില്‍ രാവിലെ 8.30ന് നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുണ്ടത്തിക്കോട് മേഖലയില്‍ ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിനു മുന്നില്‍ നിന്നും തുടങ്ങി ബസ് സ്റ്റാന്‍റില്‍ നിന്നും നഗരസഭ അങ്കണത്തില്‍ സമാപിച്ചു. മുണ്ടത്തിക്കോട് മേഖലയിലെ സന്ദേശ പ്രചരണ ജാഥ അത്താണി പി എസ് സി ബാങ്ക് പരിസരത്തു നിന്നും തുടങ്ങി മിണാലൂര്‍ ബൈപ്പാസില്‍ സമാപിച്ചു.

നഗരപരിധിയിലെ കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി, ജെആര്‍സി, സ്കൗട്ട് വളണ്ടിയര്‍മാര്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരി വ്യവസായ സംഘടനകള്‍ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഭാഗമായി.

നഗരസഭ വാങ്ങിയ പുതിയ മൂന്ന് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു.പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ ഷീല മോഹന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സ്വപ്ന ശശി, എം എ ജമീലാബി സി വി മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി കെ കെ മനോജ്, ക്ലീന്‍ സിറ്റി മാനേജര്‍ / ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ജയകുമാര്‍, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.