കോർപ്പറേഷനിലെ 53 ഡിവിഷനിൽ ഉൾപ്പെട്ട മാറാട് ചങ്ങം പൊതി പറമ്പ് ഫുട്പാത്ത് കോർപ്പറേഷൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി ഷിജിന ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം നടത്തിയത്. കൗൺസിലർ കൊല്ലരത്ത് സുരേഷ്, ഡിവിഷൻ കൺവീനർ ആഷിക്. എം.പി, റോഡ് കമ്മിറ്റി കൺവീനർ ഓമന ലത എന്നിവർ സംസാരിച്ചു.