ആരോഗ്യവകുപ്പിനു കീഴിൽ ബീച്ചിൽ പ്രവർത്തിക്കുന്ന ഗവ. നഴ്സിംഗ് സ്കൂളിൽ ഒക്ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ് മാർക്ക് മതി. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും. അപേക്ഷകർക്ക് 2023 ഡിസംബർ 31 നു 17 വയസ്സിൽ കുറയുവാനോ, 27 വയസ്സിൽ കൂടുവാനോ പാടില്ല.
പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷാഫോറവും, പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ, ഗവ. സ്കൂൾ ഓഫ് നേഴ്സിംഗ്, ബീച്ച് റോഡ്, ബീച്ച് (പോസ്റ്റ്), കോഴിക്കോട്-673032 എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തിയ്യതി : ജൂലൈ 20 വൈകുന്നേരം അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495-2365977