കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് താലൂക്ക് പരിധിയിൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി വാഹനങ്ങൾ, യന്ത്രങ്ങൾ, മറ്റ് സാധനസാമഗ്രികൾ എന്നിവയുടെ ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജെസിബി, ഹിറ്റാച്ചി, ടിപ്പർ, ക്രെയിൻ, വള്ളങ്ങൾ, ബോട്ടുകൾ, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങൾ, ജനറേറ്ററുകൾ, ലൈറ്റുകൾ എന്നിവയ്ക്കാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്.

കവറിനു മുകളിൽ ദുരന്തനിവാരണം- 2023 എന്നും ഏത് ഇനങ്ങൾക്കാണ് ക്വട്ടേഷൻ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ ജൂൺ 12ന് വൈകുന്നേരം നാല് മണി വരെ വില്ലേജ് ഓഫീസുകളിലോ കോഴിക്കോട് താലൂക്ക് ഓഫീസിലോ സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾ ജൂൺ 14 ന് ഉച്ചക്ക് പന്ത്രണ്ടിന് താലൂക്ക് ഓഫീസിൽ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തഹസിൽദാരുമായോ താലൂക്ക് ഓഫീസിലെ ജെ സെക്ഷനുമായോ നേരിട്ട് ബന്ധപ്പെടണം.