എല്ലാ വകുപ്പുകളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് വേണ്ടി ഓൺലൈനായി സംഘടിപ്പിച്ച ജില്ലാതല പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു…

കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് താലൂക്ക് പരിധിയിൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി വാഹനങ്ങൾ, യന്ത്രങ്ങൾ, മറ്റ് സാധനസാമഗ്രികൾ എന്നിവയുടെ ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജെസിബി, ഹിറ്റാച്ചി, ടിപ്പർ, ക്രെയിൻ, വള്ളങ്ങൾ, ബോട്ടുകൾ, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങൾ,…

മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുമ്പ് മാലിന്യ സംസ്‌കരണം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ വികസന സമിതിയോഗം നിര്‍ദ്ദേശം നല്‍കി. വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളിലെല്ലാം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്…

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, അവയുടെ ശിഖരങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. ഇവ നീക്കം ചെയ്യാത്തതു മൂലം എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ അതുവഴിയുണ്ടാകുന്ന…

മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍…

മഴക്കാലത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഓരോ പഞ്ചായത്തുകളും നിലവിൽ നടത്തിയ മഴക്കാല ശുചിത്വ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച…

കാലവർഷത്തിന് മുന്നോടിയായി ജില്ലയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം മാർഗനിർദ്ദേശം നൽകി ജില്ലാ കളക്ടർ…