പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ അഡ്മിഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ജില്ലയിലെ എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലും ഒരുക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിഭാഗം കോഴിക്കോട്, വടകര മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് അഡ്മിഷന്‍ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുക. ജൂണ്‍ ഒമ്പത് വരെ അപേക്ഷകൾ സമര്‍പ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0496 2524911 vhseadvadakara@gmail.com