ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ് കോൺഫറൻസ് ഹാളിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു.
ജില്ലാ കലക്ടർ എ ഗീത ഉദ്ഘാടനം നിർവഹിച്ചു. മാലിന്യ വിഷയത്തിൽ അറിഞ്ഞോ അറിയാതെയോ ഓരോരുത്തരും പങ്കാളികളാണെന്നും മനോഭാവത്തിൽ തിരുത്തലുകൾ വരുത്തേണ്ടത് ആവശ്യമാണെന്നും കലക്ടർ പറഞ്ഞു. എ ഡി എം സി.മുഹമ്മദ്‌ റഫീഖ് അധ്യക്ഷത വഹിച്ചു.

സി ഡബ്ല്യൂ ആർ ഡി എം റിട്ട. സയന്റിസ്റ്റ് പി എസ് ഹരികുമാർ സൊല്യൂഷൻ ടു പ്ലാസ്റ്റിക് പോല്യൂഷൻ എന്ന വിഷയത്തിൽ അവതരണം നടത്തി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, വ്യത്യസ്ത തരം പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക് നിർമാർജ്ജനം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു. പരിപാടിയോടനുബന്ധിച്ച്‌ ജീവനക്കാർക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.

അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി കലർക്ടർമാരായ, പി.എൻ പുരുഷോത്തമൻ,പി.പി ശാലിനി, ഫിനാൻസ് ഓഫീസർ കെ.പി മനോജൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി കലർക്ടർ ഇ.അനിതകുമാരി സ്വാഗതവും ഡെപ്യൂട്ടി കലർക്ടർ ഷാമിൻ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു