കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം Drugs Technical Advisory Board – ന്റെ ശുപാർശ പ്രകാരം ജൂൺ 2 – ൽ, വിവിധ ഗസറ്റ് വിജ്ഞാപനങ്ങൾ വഴി 14 ഇനം കോംബിനേഷൻ മരുന്നുകളുടെ ഉൽപാദനം, വിൽപ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ച് ഉത്തരവായി.
ഗസറ്റ് വിജ്ഞാപനങ്ങൾ www.dc.kerala.gov.in എന്ന വെബ്സൈറ്റിലും ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ എല്ലാ ജില്ലാ/മേഖല ഓഫീസുകളിലും ലഭ്യമാണ്.
സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്ന് വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രി ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ നിരോധിച്ച കോംബിനേഷൻ മരുന്നുകളുടെ വിൽപ്പന/വിതരണം അടിയന്തിരമായി നിർത്തിവെക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. Prohibited Fixed Dose Combinations – Nimesulide + Paracetamol dispersible tablets, Amoxicillin + Bromhexine, Pholcodine + Promethazine, Chlorpheniramine maleate + Dextromethorphan + Guaiphenesin + Ammonium Chloride + Menthol, Chlorpheniramine maleate + Codeine Syrup, Ammonium Chloride + Bromhexine + Dextromethorphan, Bromhexine + Dextromethorphan Ammonium Chloride + Menthol, Dextromethorphan + Chlorpheniramine + Guaiphenesin + Ammonium Chloride, Paracetamol + Bromhexine Phenylephrine Chlorpheniramine + Guaiphenesin, Salbutamol + Bromhexine, Chlorpheniramine + Codeine Phosphate + Menthol Syrup, Phenytoin + Phenobarbitone sodium, Ammonium Chloride + Sodium Citrate + Chlorpheniramine Maleate + Menthol (100mg + 40mg + 2.5mg + 0.9mg), (125mg + 55mg + 4mg + 1mg), (110mg + 46mg + 3mg + 0.9mg) & (130mg+ 55mg + 3mg + 0.5mg) per 5ml Syrup, Salbutamol + Hydroxyethyltheophylline (Etofylline) + Bromhexine