എടവക ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വാരക ആയുര്‍വേദ ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ 3.75 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക കാഴ്ച പരിശോധന ഉപകരണമായ ഓട്ടോ കെരാറ്റോ റിഫ്രാക്ടോ മീറ്ററിന്റെയും 6 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു

നേത്രരോഗ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ കെ.വി. രേഖ പദ്ധതി വിശദീകരണം നടത്തി. ആയുര്‍വേദ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനായി ബഷീര്‍ കാരക്കുനി സംഭാവനയായി നല്‍കിയ മൂന്ന് റേഡിയോ സെറ്റുകളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടത്തി.
വികസനകാര്യ ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ്, പഞ്ചായത്ത് അംഗങ്ങളായ എം.പി വത്സന്‍, ഷില്‍സണ്‍ കോക്കണ്ടത്തില്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ കെ.പി. യദുനന്ദനന്‍, മെഡിക്കല്‍ ഓഫീസര്‍ കെ.എം. ശ്യാംസുന്ദര്‍, വികസന സമിതി അംഗങ്ങളായ കെ. മുരളീധരന്‍, കെ.ജെ വര്‍ക്കി, മമ്മൂട്ടി തോക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.