പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി. എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 5 മുതല്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട എസ്എസ്എല്‍സിയോ മറ്റ് ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒരു സെറ്റ് പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം http://www.minoritywelfare.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04862 225227, 9544501688, 8281305711, 6238298490. അടിമാലി, മേരികുളം സബ്സെന്ററുകളിലേക്കുള്ള അപേക്ഷ അതതു സെന്ററുകളില്‍ നേരിട്ടു സമര്‍പ്പിക്കണം. ഫോണ്‍: അടിമാലി-9446134484, മേരികുളം-9495169083.

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലേക്ക് (ഡയറ്റ്) 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് മാസ വാടക അടിസ്ഥാനത്തിലോ/ട്രിപ്പ് ഷീറ്റ് വ്യവസ്ഥയിലോ വാഹനം ലഭ്യമാക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച കവറിലുളള ക്വട്ടേഷനുകള്‍ ജൂണ്‍ 23, 2 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 226990

തേക്ക് കുറ്റികള്‍ ലഭിക്കും

ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം തൊടുപുഴ റെയ്ഞ്ചില്‍ കുടയത്തൂര്‍ നഴ്‌സറിയില്‍ ഉത്പ്പാദിപ്പിച്ചിച്ച തേക്ക് കുറ്റികള്‍ 15 രൂപ നിരക്കില്‍ കുടയത്തൂര്‍ നഴ്‌സറിയില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണെന്ന് ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. തൈകളുടെ ലഭ്യതയ്ക്കും മറ്റ് വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടാം. ഫോണ്‍: 9447511829.

ക്ഷേമനിധി കുടിശ്ശിക; സമയപരിധി ദീര്‍ഘിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക 9 ശതമാനം പലിശ സഹിതം അടയ്ക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ തൊഴിലാളികളും ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862,220308.

പ്രീസ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴീല്‍ അഴുത ഐ സി ഡി എസ് പ്രോജക്ടിനു കീഴിലെ 136 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള അങ്കണവാടി പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജൂണ്‍ 21 ന് 11 മണി വരെ ലഭിക്കും. ടെന്‍ഡര്‍ അപേക്ഷകള്‍ അന്നേ ദിവസം 12. 30 വരെ സ്വീകരിക്കും. വൈകിട്ട് 3 ന് പീരുമേട് അഴുത ബ്‌ളോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 233281.

ഭക്ഷ്യസുരക്ഷാ ദിനം; സൈക്ലത്തോണ്‍ സംഘടിപ്പിക്കും

ജൂണ്‍ 7 ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ (7) 10 ന് സൈക്ലത്തോണ്‍ സംഘടിപ്പിക്കും. തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ സമാപിക്കുന്ന സൈക്ലത്തോണ്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രണ്‍ദീപ് സി.ആര്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഡോ. രാഗേന്ദു എം, ഡോ. മിഥുന്‍ എം, സ്‌നേഹാ വിജയന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പുറ്റടി സ്‌പൈസസ് ബോര്‍ഡില്‍ വെച്ച് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍ മേരി ജോണ്‍സന്റെ നേതൃത്വത്തില്‍ സുഗന്ധവ്യജ്ഞന മേഖലയിലെ ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് (ജില്ലാ ആശുപത്രി) കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ജനനി സുരക്ഷ കാര്യക്രം, രാഷ്ട്രീയ ബാല്‍ സ്വസ്ത്യ കാര്യക്രം, ആരോഗ്യകിരണം (എസ് ടി) എന്നീ സ്‌കീമുകള്‍ക്ക് കീഴില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് 2023-2024 വര്‍ഷത്തേക്ക് വിവിധ മരുന്നുകള്‍ നിര്‍ദ്ദേശാനുസരണം ലഭ്യമാക്കുന്നതിന് അംഗീക്യത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂണ്‍ 13 ന് ഉച്ചക്ക് 2 ന് മുന്‍പായി ആശുപത്രി സുപ്രണ്ടിന് ലഭ്യമാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474.