കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (2021-23) വെള്ളിയാഴ്ച (ജൂൺ 9) രാവിലെ 10.30നു വയനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. തുടർന്ന് വയനാട് ജില്ലയിലെ ബാണാസുരസാഗർ ജലസേചന പദ്ധതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും.