തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായ കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളജിൽ നടത്തിവരുന്ന ഹ്രസ്വകാല കോഴ്സായ അപ്പാരൽ ഡിസൈനിങ്ങിലേക്കുള്ള പ്രവേശനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും തിരുവനന്തപുരം കൈമനം ഗവ. പോളിടെക്നിക് കോളേജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായോ 9020302400 എന്ന നമ്പറിലോ ബന്ധപ്പെടണം.