വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാളെ  ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് മാനന്തവാടി ഗവ. യു.പി സ്‌കൂളില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30 ന് കല്‍പ്പറ്റ ഗവ. ഐ.ടി.ഐ സ്റ്റാഫ് ക്വാര്‍ട്ടേസിന്റെ തറക്കല്ലിടല്‍ മന്ത്രി നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ പൂര്‍ത്തീകരിച്ച ബാംബു പാര്‍ക്ക്, പ്രീ പ്രൈമറി പാര്‍ക്ക്, ഗണിത പാര്‍ക്ക്, സ്‌പോര്‍ട്‌സ് അക്കാദമി, പി.ടി.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌കൂള്‍ ബസ്സ്, സ്‌കൂള്‍ വെബ്‌സൈറ്റിന്റെയും, ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 3 ന് മീനങ്ങാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന വിജയോത്സവം പരിപാടിയും മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.