ജില്ലാ ഫിഷറീസ് വകുപ്പും വെള്ളമുണ്ടയിലെ ബാങ്കുകളും ചേര്‍ന്ന് വെള്ളമുണ്ട പഞ്ചായത്തിലെ മത്സ്യ
കര്‍ഷകര്‍ക്കായി ലോണ്‍ മേള നടത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനികുമാര്‍ അധ്യക്ഷത വഹിച്ചു. ഇരുന്നൂറ്റമ്പതോളം മല്‍സ്യ കര്‍ഷകരുള്ള പഞ്ചായത്തില്‍ ജനകിയ മല്‍സ്യ കൃഷി പ്രോജക്ടും പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രോജക്റ്റുകളുമുണ്ട്. മത്സ്യകൃഷി കൂടുതല്‍ വികസനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോണ ജേക്കബ്, കോര്‍ഡിനേറ്റര്‍ ടി. ഷമീറ, സിന്ധുമോള്‍, ഷെറിന്‍ അനീഷ്, പി.എസ് ധന്യ, എം. സമൂന, കാനറാ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, കേരള ബാങ്ക് മാനേജര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.