ജില്ലയില്‍ വനിത കമ്മിഷന്‍ സിറ്റിംഗ് സംഘടിപ്പിച്ചു. കമ്മിഷന്‍ അംഗം വി.പി. മഹിളാമണിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 28 പരാതികകളാണ് ലഭിച്ചത്. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് റവന്യു വകുപ്പിന് കൈമാറി. മറ്റ് 26 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റി വെച്ചതായി കമ്മിഷന്‍ അംഗം അറിയിച്ചു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ വനിതാ സെല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീപ്രിയ, അഡ്വ. സി. ഷീബ, വനിത കമ്മിഷന്‍ ഉദ്യോഗസ്ഥരായ ബി.എസ്. പ്രവീണ്‍, ബൈജു ശ്രീധരന്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.