നാട്ടിക നിയോജക മണ്ഡലത്തിൽ സാഗർ പരിക്രമയാത്ര പദ്ധതിയുടെയും തീര സദസ്സിന്റെയും ഭാഗമായി മണ്ഡലത്തിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച നടത്തി. നാട്ടിക എസ് എൻ ഓഡിറ്റോറിയത്തിൽ കേന്ദ്ര ഫീഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല, ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വികസനം, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സഹ മന്ത്രി ഡോ. എൽ മുരുകൻ, സി സി മുകുന്ദൻ എം.എൽ.എ എന്നിവർ പങ്കെടുത്ത ചർച്ചയിൽ മണ്ഡലത്തിലെ തീരപ്രദേശത്തിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും ഭാവി പ്രവർത്തന പദ്ധതികളും വിലയിരുത്തി.

നാഷണൽ ഹൈവേയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിലവിലെ നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലായെന്നും കേന്ദ്ര ഫീഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല പറഞ്ഞു.
സി ആർ സെഡ് ( തീരദേശ നിയന്ത്രണ മേഖല) മായി ബന്ധപ്പെട്ട വിഷയങ്ങൾ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജൂൺ 13 ന് ചേരുന്ന ഹിയറിംഗിൽ ചർച്ച ചെയ്യുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജലാശയങ്ങളിൽ നിന്ന് നിശ്ചിത ദൂരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള പരിധിയാണ് സി ആർ സെഡ് .ജനപ്രതിനിധി സമ്മേളനത്തിൽ വിവിധ ജനപ്രതിനിധികൾ സി ആർ സെഡിൽ പരിധിയിൽ ഉൾപ്പെട്ട മത്സ്യ തൊഴിലാളികളുടെ ഭവന പുനർ നിർമ്മാണം, ഭവന നിർമ്മാണം തുടങ്ങിയ സി ആർ സെഡിൽ ഉൾപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ടും അടിപ്പാത നിർമ്മിക്കേണ്ട ആവശ്യകതയെ കുറിച്ചും ചർച്ച ചെയ്തു. തളിക്കുളം ഭാഗത്ത് തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട നഷ്ട പരിഹാര പാക്കേജുമായി മാറ്റും ജനപ്രതിനിധികളുടെയും എൻ എച്ച് അധികാരികളുടെയും പ്രദേശികമായ യോഗം ചേരാൻ ചർച്ചയിൽ തീരുമാനിച്ചു.
ചേറ്റുവ ഭാഗത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനും യാനങ്ങൾക്കും തടസ്സമാകുന്ന മണൽ നീക്കം ചെയ്യാനും ചർച്ച ചെയ്തു. മണ്ഡലത്തിലെ റോഡുകൾ, കുടിവെള്ളം, ആശുപത്രി, വീട് നിർമ്മാണം, തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങളാണ് പ്രധാനമായും ജനപ്രതിനിധികൾ ചർച്ച ചെയ്തത്.
ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ട്രേഡ് യൂണിയൻ നേതാക്കന്മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
തീരസദസ്സ് ; 89 അപേക്ഷകൾ പരിശോധിച്ചു.
നാട്ടിക നിയോജക മണ്ഡലത്തിൽ തീര സദസിന്റെ ഭാഗമായി ലഭിച്ച 89 അപേക്ഷകൾ പരിശോധിച്ചു. ഇതര വകുപ്പുമായി ബന്ധപ്പെട്ട 67 അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 22 അപേക്ഷകളിൽ തീരുമാനമായി.