കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ഓഫീസ് 2022-2023 വര്‍ഷക്കാലയളവില്‍ ഒബിസി, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍ വായ്പ, വീട് അറ്റകുറ്റപ്പണി വായ്പ, വിവാഹ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യസ വായ്പ, വാഹന വായ്പ എന്നിവ ആറ്‌ ശതമാനം മുതല്‍ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ പൈനാവിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍ : 04862-232363, 232364.