ഇ-ടെന്‍ഡര്‍

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 21 വൈകിട്ട് ആറുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0474-2593260, 2592232.

വിദ്യാഭ്യാസ ധനസഹായം

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2022-2023 അധ്യയന വര്‍ഷത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി എസ് എസ് എല്‍ സി, പ്ലസ് ടു, ടി എച്ച് എസ് എല്‍ സി, വി എച്ച് എസ് സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. അവസാന തീയതി ജൂലൈ 20. www.agriworkersfund.org ല്‍ അപേക്ഷാഫോം ലഭിക്കും. വിവരങ്ങള്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0474- 2766843, 2950183.

ലോക് അദാലത്ത്: 1235 കേസുകള്‍ തീര്‍പ്പാക്കി

നാഷണല്‍ ലോക് അദാലത്തില്‍ ജില്ലാതലത്തില്‍ 1235 കേസുകള്‍ തീര്‍പ്പായതായി ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി/സബ് ജഡ്ജ് അറിയിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എം ബി സ്‌നേഹലത, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി പി മഞ്ജു എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.