2023-24 അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ള Trial Allotment Result എന്ന ലിങ്കിലെ Candidate Login ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകിയാൽ അലോട്ട്മെന്റ് പരിശോധിക്കാം.
എസ്.എസ്.എൽ.സി റിവാല്യൂവേഷൻ വഴി മാർക്ക് വ്യത്യാസം വന്നിട്ടുള്ള കുട്ടികൾ ലോഗിൻ ചെയ്ത് ഗ്രേഡ് വിവരങ്ങൾ പരിശോധിച്ച് സേവ് ചെയ്ത് കൺഫർമേഷൻ ചെയ്യണം. അപേക്ഷാ വിവരങ്ങൾ അപൂർണ്ണമായി നൽകിയ വിദ്യാർഥികൾക്കും അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താം.
ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുള്ളവർ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ ജൂൺ 15 വൈകിട്ട് അഞ്ചിനകം നടത്തണം.
അപേക്ഷ നൽകിയിട്ടുള്ള എല്ലാ വിദ്യാർഥികളും ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കണം. എല്ലാ ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെയും ഹെൽപ്ഡെസ്ക് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം.