വയനാട് സുല്‍ത്താന്‍ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ബയോ കമ്പോസ്റ്റര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ പ്രാഥമിക യോഗം ചേര്‍ന്നു. വീടുകളില്‍ ജൈവമാലിന്യം സംസ്‌കരിക്കുന്നതിനും പൊതുസ്ഥലങ്ങള്‍ ശുചീകരിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെയും ഭാഗമായി വിഭാവനം ചെയ്ത പദ്ധതിയാണ് ബയോ കമ്പോസ്റ്റര്‍. ഘട്ടം ഘട്ടമായി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനാണ് ഭരണസമിതിയുടെ ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി മേരി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സനല്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടി അനീഷ് പോള്‍, പി.കെ രാമചന്ദ്രന്‍, പി. രാജഗോപാല്‍, പി.കെ സത്താര്‍, സാബു കുഴിമാളം എന്നിവര്‍ സംസാരിച്ചു.
