പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സർവീസ്, ആര്‍.ആര്‍.ബി, യുജിസി നെറ്റ്, ജെ.ആർ.എഫ്, സി.എ.ടി/എം.എ ടി തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യത്നം എന്ന പേരിൽ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും വിശദമായ മാർഗ നിർദ്ദേശങ്ങൾക്കും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് www.swd.kerala.gov.in സന്ദർശിക്കുകയോ കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371911