സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കണ്ണൂർ ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ അതിഥി തൊഴിലാളികളുടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, ഡോ. ഷാഹിദ, പ്രൊജക്ട് മാനേജർ സി എ നമിത, കൗൺസലർ എസ് ജയകുമാർ, എംഇഎ സി റുബീന, ഔട്ട്‌റീച്ച് വർക്കർമാരായ മിതേഷ് മുകേഷ്, സി അബിത്ത്, കെ പി മുഹൈസ്, ബ്ലഡ് ഡോണേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം ഫസൽ ചാലാട് എന്നിവർ പങ്കെടുത്തു.