കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വായ്പാ തുക 2,00,000/- രൂപ വരെയാണ്. തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷം. പലിശ നിരക്ക് 10 ശതമാനം.
ജാമ്യമായി സ്വന്തം ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം) പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2767606, 9400068511
