സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളായ പാപ്പിനിശ്ശേരിയിലെ ആരംഭൻ ഗോപാലൻ, ധർമ്മടം പാലയാട്ടെ എം രാജൻ എന്നിവരെ ആദരിച്ചു.
പാപ്പിനിശ്ശേരിയിലെ ആരംഭൻ ഗോപാലന്റെ വസതിയിൽ നടന്ന പരിപാടിയിൽ കെ വി സുമേഷ് എംഎൽഎ പൊന്നാട അണിയിച്ചു.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വിശിഷ്ടാതിഥിയായി. 101 വയസ് പിന്നിട്ട ആരംഭൻ ഗോപാലൻ ആറോൺ സമരം, മൊറാഴ സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുക്കുകയും മർദനമേൽക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി സുശീല, വൈസ് പ്രസിഡഡന്‌റ് കെ പ്രദീപൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി വി അജിത, അംഗം പി എം സുജയ, ഗ്രാമപഞ്ചായത്ത് അംഗം എം ബാലകൃഷ്ണൻ, കണ്ണൂർ തഹസിൽദാർ എം ടി സുരേഷ് ചന്ദ്രബോസ്, ഡെപ്യൂട്ടി തഹസിൽദാർ കെ വി ഷാജു, വില്ലേജ് ഓഫീസർ സനീഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

ധർമ്മടത്തെ സനിൽ വാസിൽ നടന്ന ചടങ്ങിൽ എം രാജനെ തലശ്ശേരി സബ് കലകടർ സന്ദീപ് കുമാർ പൊന്നാടയണിച്ച് ആദരിച്ച് ഉപഹാരം നൽകി. ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗം പി സീമ, തലശ്ശേരി തഹസിൽദാർ കെ ഷീബ, പഞ്ചായത്തംഗം ദിവ്യ ചെള്ളത്ത്, ധർമ്മടം വില്ലേജ് ഓഫീസർ കെ ഷജീഷ് തുടങ്ങിയവർ സംബന്ധിച്ചു. സ്വാതന്ത്ര്യസമര സേനാനി പയ്യന്നൂരിലെ വി പി അപ്പുക്കുട്ടനെ വ്യാഴാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ ആദരിക്കും.