വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സംയുക്ത പരിശോധനാ യജ്ഞം സംഘടിപ്പിച്ചു. ശരണബാല്യം പദ്ധതിയുടെ ഭാഗമായി ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യം തുടങ്ങിയവ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബീച്ചിന് സമീപം സംയുക്ത പരിശോധന യജ്ഞം സംഘടിപ്പിച്ചത്.

ബീച്ചിൽ താമസിച്ചു വരുന്ന നാടോടി കുടുംബങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബാലഭിക്ഷാടനം, തെരുവ് ബാല്യം എന്നിവയെ കുറിച്ച് ബോധവൽക്കരണം  നൽകി.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ശരണബാല്യം റെസ്ക്യൂ ഓഫീസർ ജൻസിജ പി.കെ , എ.എച്ച്.ടി.യു നോഡൽ ഓഫീസർ രാധാകൃഷ്ണൻ, ജുവനൈൽ വിംഗ് എ.എസ്.ഐ മാജി ഡി റോസാരിയോ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്‌, ശ്രീലിൻസ്, കോർപ്പറേഷൻ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവ്, ചൈൽഡ് ലൈൻ ടീം മെമ്പർ രജനി, തൊഴിൽ വകുപ്പ് എ.എൽ.ഒ മനോജ്‌, ബച്ച്പൻ ബച്ചാവോ ആന്തോളൻ കോർഡിനേറ്റർ പ്രസ് ലിൻ കുന്നംപള്ളി, തുടങ്ങിയവർ സംയുക്ത പരിശോധനക്ക് നേതൃത്വം നൽകി.