വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കുള്ള ഇലക്ട്രിക് ഓട്ടോ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഓട്ടോയുടെ താക്കോൽ ലൈല കുട്ടോത്തിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് മുരളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ സിമി, രജിത കോളിയോട്ട് , സുബിഷ കെ , അസിസ്റ്റൻറ് സെക്രട്ടറി ശ്രീധരൻ എന്നിവർ പങ്കെടുത്തു.