കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക്‌ അനസ്‌തേഷ്യോളജിസ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : അനസ്തേഷ്യോളജിയിലുള്ള എം.ഡി/ഡി.എന്‍.ബി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ഡിപ്ലോമ ഇന്‍ അനസ്തേഷ്യ. പ്രതിഫലം : പ്രതിമാസം 1,00,000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 19 ന് ഉച്ചയ്ക്ക്‌ 12 മണിക്ക്‌ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.