കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗതൊഴിലാളികളുടെ മക്കള്‍ക്കുള്ള എസ്.എസ്.എല്‍.സി വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്ന്‌ മുതല്‍ ആഗസ്റ്റ് ഒന്ന്‌ വരെ കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സിലെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകള്‍ കോഴ്സ് തുടങ്ങി 45 ദിവസം വരെ സ്വീകരിക്കും. ഫോണ്‍: 04936 204490.