കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നല്‍കാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2022-2023 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 80ഉം അതില്‍ കൂടുതല്‍ പോയിന്റും നേടിയവരും പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്ന് നിശ്ചിത ഫോമിലെ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ജൂലൈ 20 വരെ സ്വീകരിക്കും. അപേക്ഷ ഫോം www.agriworkersfund.org യില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.