കോഴിക്കോട്, വടകര എഞ്ചിനീയറിംഗ്‌ കോളജില്‍ 2023-24 അധ്യയന വര്‍ഷത്തിലെ ബി.ടെക്‌ – എന്‍.ആര്‍.ഐ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തിലെ വിവിധ എഞ്ചിനീയറിംഗ്‌ കോഴ്‌സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഇലക്ടിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ്‌, സിവില്‍ എഞ്ചിനീയറിംഗ്‌; ഇലക്ട്രോണിക്സ്‌ ആൻഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌ എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. നിർദിഷ്ട യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 20നു മുന്‍പായി www.cev.ac.in എന്ന വെബ്സൈറ്റ്‌ വഴി അപേക്ഷിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9400477225, 9446848483