വയനാട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മുണ്ടേരി സൃഷ്ടി, ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം, സ്റ്റുഡന്റ് പൊലിസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജീവിത നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി. കൗമാരകാല വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് 60 കുട്ടികള്‍ക്കായി പ്രതേ്യക പരിശീലനം നടത്തുന്നത്. നഗരസഭ ഉപാദ്ധ്യക്ഷന്‍ ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.പി ശോശാമ്മ അദ്ധ്യക്ഷയായിരുന്നു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ എം.കെ സുന്ദര്‍ലാല്‍ കുട്ടികള്‍ക്കുള്ള ശുചിത്വകിറ്റ് വിതരണം ചെയ്തു. ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ മജേഷ് രാമന്‍, എച്ച്. ജസീന, സി.കെ ദിനേശന്‍, സജി ആന്റോ എന്നിവര്‍ സംസാരിച്ചു. കൗണ്‍സലിംഗ്, ചര്‍ച്ചകള്‍, സംവാദപരിപാടി, വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍ എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.