മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.  ജൂൺ 22ന് രാവിലെ 11 ന് അഭിമുഖവും, എഴുത്തുപരീക്ഷയും നടത്തും.  ബി.കോം (റെഗുലർ) ആൻഡ് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ളവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വാച്ച്മാൻ തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2023 ജൂൺ 19 രാവിലെ 11 ന് നടക്കും.  പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.