കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം ആരംഭിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററില്‍ യോഗാ ഇന്‍സ്ട്രക്ടറുടെ കീഴില്‍ ജനറല്‍, ക്ലിനിക്കല്‍, കമ്മ്യൂണിറ്റി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള യോഗ പരിശീലനമാണ് ലഭ്യമാകുക.

ജനറല്‍ വിഭാഗത്തിലുള്ള യോഗ പരിശീലനത്തില്‍ കണിയാമ്പറ്റ പഞ്ചായത്തിലുള്ളവര്‍ക്ക് ദിവസവും യോഗാ സെന്ററിലെത്തി യോഗ അഭ്യസിക്കാം. രാവിലെ ഒമ്പത്‌ മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഈ അവസരം പ്രയോജനപ്പെടുത്താം. ക്ലിനിക്കല്‍ യോഗ വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശപ്രകാരം രോഗിയുടെ അവസ്ഥ അനുസരിച്ചുളള സെഷനുകള്‍ ഉള്‍പ്പെടുത്തിയാണ് യോഗാ പരിശീലനം നല്‍കുന്നത്.

കമ്മ്യൂണിറ്റി യോഗ വിഭാഗത്തില്‍ മാസത്തില്‍ 24 മണിക്കൂര്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് യോഗ പരിശീലനം നല്‍കും. വാര്‍ഡ് മെമ്പര്‍മാരായ സന്ധ്യ ലിഷു, കെ. കുഞ്ഞായിഷ, ഷംസുദീന്‍ പള്ളിക്കര, ജസ്സി ലെസ്ലി, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതിന്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.