കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ വിദ്യാർഥികളുടെ ബിരുദദാന സമ്മേളനം നാളെ  രാവിലെ 11 ന് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ടികെജി നായർ അനുസ്മരണ പ്രഭാഷണം നടത്തും.

            ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, ഫോട്ടോ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ന്യൂ മീഡിയ & ഡിജിറ്റൽ ജേണലിസം കോഴ്‌സുകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും.

മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ചലച്ചിത്ര സംവിധായിക വിധു വിൻസന്റ്, കായിക പത്രപ്രവർത്തകൻ ഷൈജു ദാമോദരൻ, മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, അസി. സെക്രട്ടി പി.കെ. വേലായുധൻ,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ എന്നിവർ സംസാരിക്കും.