കക്കോടി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം . കാറ്റിലോ, മഴയിലോ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ മരങ്ങളുടെ ഉടമസ്ഥൻ മുൻകൂട്ടി സ്വന്തം ചിലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ചു മാറ്റുകയോ ശിഖരങ്ങൾ വെട്ടിക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കാനാണ് നിർദേശം.
അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ ഇതിന്മേൽ ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും മരങ്ങളുടെ ഉടമസ്ഥൻ മാത്രം ആയിരിക്കും ഉത്തരവാദിയെന്ന് കക്കോടി ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി എം.ഷെരീഫ അറിയിച്ചു.