സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കെ എസ് ഇ ആര്‍ സി അംഗം അഡ്വ. എ.ജെ വില്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാഡ്സ് കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കാഡ്‌സ് തൊടുപുഴ ചെയര്‍മാന്‍ കെ.ജി ആന്റണി അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ എ.സി. കെ നായര്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായിക, വാണിജ്യ, ഗാര്‍ഹിക, കാര്‍ഷിക മേഖലയിലെ 70 ഉപഭോക്താക്കള്‍ പങ്കെടുത്തു. ഉപഭോക്താക്കളുടെ പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി. കെ എസ് ഇ ആര്‍ സി കണ്‍സള്‍റ്റന്റ് ശ്രീകമാര്‍ ബി ബോധവല്‍കരണ ക്ലാസ് നയിച്ചു. വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ രാജീവ് കെ.ആര്‍, അനില്‍കുമാര്‍ ജി തുടങ്ങിയവര്‍ പങ്കെടുത്തു. കെ എസ് ഇ ആര്‍ സി കംപ്ലയിന്‍സ് എക്സാമിനര്‍ റ്റി. ആര്‍ ഭൂവനേന്ദ്ര പ്രസാദ് സ്വാഗതം ആശംസിച്ചു.