എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്‌ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ മാനേജ്മെന്റ്‌ ഓഫ്‌ ലേണിംഗ്‌ ഡിസബിലിറ്റീസ്‌ കോഴ്‌സിന്റെ 2023 ജൂലൈ ബാച്ചിലേക്ക്‌ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സ്‌ വിദൂര വിദ്യാഭ്യാസ രീതിയിലാണ്‌ നടത്തുക. പന്ത്രണ്ടാം ക്ലാസ്‌ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്‌സിന്‌ അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എജുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്‌, എഡ്യുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക്‌ മുന്‍ഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂണ്‍ 30. കൂടുതൽ വിവരങ്ങൾക്ക് : www.srccc.in