പ്രളയക്കെടുതിയിൽ തകർന്ന സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനായി പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. സമൂഹത്തിന്റെ താനാതുറകളിൽപ്പെട്ട സംഘടനകളും വ്യക്തികളും വലിയ തോതിൽ സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഇന്നലെ (24) വരെ 5.61 കോടി രൂപ ജില്ലയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്.
ശ്രീവത്സം ഗ്രൂപ്പ് ചെയർമാൻ എൻ.കെ.രാജേന്ദ്രൻപിള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. റിട്ട.തഹസീൽദാർ അബ്ദുൾ മനാഫ്, ശ്രീവത്സം ഗ്രൂപ്പ് മാനേജർ ഹരിലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തടിയൂർ കാർമൽ കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സമാഹരിച്ച 45000 രൂപ സ്‌കൂൾ മാനേജർ സിസ്റ്റർ ഫിൽസിറ്റ, പ്രിൻസിപ്പൽ സിസ്റ്റർ ജസ്ലറ്റ് എന്നിവർ ചേർന്ന് ജില്ലാ കളക്ടർക്ക് കൈമാറി. അധ്യാപകരായ നെൽസൺ പി.എബ്രഹാം, സിസ്റ്റർ എൽസ, സ്റ്റാഫ് സെക്രട്ടറി ബീനാ ആനന്ദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കുളനട ഗ്രാമപഞ്ചായത്തിലെ കുറവർസമുദായ സംരക്ഷണ സമിതി അംഗങ്ങൾ സമാഹരിച്ച 25000 രൂപ ജില്ലാ കളക്ടർക്ക് കൈമാറി. കുറവർസമുദായ സംരക്ഷണ സമിതി പ്രസിഡന്റ് കെ.ശിവരംഗൻ, ജനറൽ സെക്രട്ടറി സി.കെ.അയ്യപ്പൻ, ജോയിന്റ് സെക്രട്ടറി ജെ.ജോഗീന്ദർ, കമ്മിറ്റി അംഗങ്ങളായ ടി.കെ.രാമചന്ദ്രൻ, പി.എൻ.മുരളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
റാന്നി ഹോളിഫാമിലി പബ്ലിക് സ്‌കൂൾ അധ്യാപകാരും വിദ്യാർഥികളും ചേർന്ന് സമാഹരിച്ച 40000 രൂപ ജില്ലാ കളക്ടർക്ക് കൈമാറി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇ.എ.ജിഷ, ജനറൽ കോ-ഓർഡിനേറ്റർ അന്നമ്മ ഈശോ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.