തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എം.എസ്.സി.(എം.എല്‍.റ്റി.) കോഴ്സിലേക്ക് 2022-23 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ (Verified data) www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

അപേക്ഷാര്‍ഥികള്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിക്കേണ്ടതും ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 20 വൈകീട്ട് അഞ്ച് മണി വരെ. പുതിയ ക്ലെയിമുകള്‍ (അവകാശവാദങ്ങള്‍) നല്‍കാന്‍ സാധിക്കില്ല. വിവരങ്ങള്‍ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങള്‍ക്കു അപേക്ഷാര്‍ഥികള്‍ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364.