കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ മച്ചൂഴിപടി – ഗവൺമെൻറ് കോളേജ് പടി റോഡ് പ്രവൃത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു.

2022-23 സാമ്പത്തിക വർഷത്തെ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി ചാക്കോ, വാർഡ് വികസന സമിതി അംഗങ്ങളായ ജോർജ് മച്ചുഴിയിൽ, ജോസ് അന്നശ്ശേരി, ജോർലി എബി ചിറപ്പാട്ട്, തങ്കൻ കല്ലുവേലിൽ, ശാരദ വട്ടക്കണ്ടി, ചാക്കോ മാവേലിക്കുന്നേൽ, നിഷ രജീഷ്, കണ്ണൻ എന്നിവർ പങ്കെടുത്തു.