കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എച്ച് എം സി തീരുമാന പ്രകാരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകല്‍ ഏഴ് പേരെയും രാത്രിയില്‍ ആറ് പേരെയുമാണ് നിയമിച്ചത്. ആശുപത്രിയില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ പാര്‍ക്കിങ് പൂര്‍ണമാകുന്ന സാഹചര്യത്തില്‍ രോഗികളെ ഇറക്കി വാഹനങ്ങള്‍ പുറത്തേക്ക് പോകണം. വാര്‍ഡുകളില്‍ രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കൂ. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിനും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ആഹാരസാധനങ്ങള്‍ സ്റ്റീല്‍ പാത്രങ്ങളില്‍ മാത്രം കൊണ്ടുവരണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.