കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട്‌ എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂൺ 24 ന് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. അമ്പതിൽ പരം പ്രമുഖ കമ്പനികളിൽ വിവിധ തസ്തികകളിലായി രണ്ടായിരത്തോളം ഒഴിവുകളിലേക്കായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 ന് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജില്‍ ഹാജരാകണം. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0495 2370176, 0495 2370179