ജൂലൈ രണ്ടിന് നടത്തുന്ന കെമാറ്റ്- 2023, എം.ബി.എ (രണ്ടാം സെഷൻ) കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷക്ക് ഓൺലനിൽ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചിലരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂൺ 23 വൈകിട്ട് മൂന്നിനു മുമ്പായി അപാകതകൾ പരിഹരിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.