തിരുവനന്തപുരം ആർട്സ് കോളജിൽ 2018-2019 അധ്യയന വർഷം അഡ്മിഷൻ എടുത്തതും ഇതുവരേയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ ജൂലൈ 21 നു മുമ്പായി തുക കൈപ്പറ്റണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. നിശ്ചിത തീയതിക്കുള്ളിൽ തുക കൈപ്പറ്റിയില്ലെങ്കിൽ സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കുമെന്നും അറിയിപ്പിൽ പറയുന്നു.