ജില്ലാ പഞ്ചായത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. പയ്യാമ്പലം ബീച്ചില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. യോഗാചാര്യ കെ റിഞ്ചു യോഗ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത് പാട്യം, സ്‌പോര്‍ട്‌സ് ഓഫീസര്‍ എം എ നിക്കോളാസ്, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കായിക അധ്യാപകന്‍ ഡോ സി എസ് പ്രദീപ്, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ കെ പ്രമോദന്‍, ജയദീപ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കായിക താരങ്ങളുടെ നേതൃത്വത്തില്‍ പയ്യാമ്പലം ബീച്ചില്‍ ശുചീകരണവും നടത്തി.
