കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ എസ് സി, എസ് ടി യുവജനങ്ങൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. പി എസ് സി അംഗീകരിച്ച അക്കൗണ്ടിങ്, വെബ്ഡിസൈനിങ്. ഗ്രാഫിക് ഡിസൈനിങ് ,പി ജി ഡി സി എ, സി ടി ടി സി, ഡി സി എ, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിങ്, ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് അഡ്വെർടൈസിംഗ് എന്നീ വിഷയങ്ങളിലായാണ് പരിശീലനം നൽകുന്നത്. അപേക്ഷാ ഫോറം സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നിന്ന് ലഭിക്കും. കൂടാതെ, https://forms.gle/rnGo3bqGkrLFHEcQA എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയും അപേക്ഷ അയക്കാവുന്നതാണ്.
ഫോൺ നമ്പർ : 0495 2370026, 8891370026