മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ഹരിതസഭയോടനുബന്ധിച്ച് വലിച്ചെറിയൽ മുക്ത പ്രഖ്യാപനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങൾ സന്ദർശനം നടത്തും. സംസ്ഥാനം സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തും. നിലവിൽ ജില്ലാ തലത്തിൽ റിപ്പോർട്ട് ചെയ്ത വസ്തുതകളും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. എൽ.എസ്.ജി.ഡി ഇന്റെർണൽ വിജിലൻസ് ഓഫീസർ എ.രാജേഷ് അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന ലോക്കൽ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് രൂപീകരിക്കും. എല്ലാമാസവും അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറി 100% യൂസർഫീ കലക്ഷൻ സാധ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യും. ഇതോടൊപ്പം മാലിന്യ പരിപാലനത്തിൽ സോഷ്യൽ ഓഡിറ്റിങ്ങും നടക്കും.
യോഗത്തിൽ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ്, ശുചിത്വ മിഷൻ കോർഡിനേറ്റർ രാധാകൃഷ്ണൻ കെ.പി, കില ഫെസിലിറ്റേറ്റർ പ്രമോദ് പി.ജി, കെ എസ് ഡബ്ല്യൂ എം പി ജില്ലാ കോർഡിനേറ്റർ വിഗ്നേഷ് കെ.ആർ, ഇന്റെർണൽ വിജിലൻസ് ഓഫീസർ അഭിലാഷ് എ.എൻ, കെ എസ് ഡബ്ല്യൂ എം പി സോഷ്യൽ എക്സ്പേർട്ട് ജാനറ്റ് ടി.എ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എൽ.എസ്.ജി.ഡി ജെ എസ് പ്രകാശ് കെ.എം സ്വാഗതവും നവകേരളം ക്യാമ്പയിൻ ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ നന്ദിയും പറഞ്ഞു.